തിരുവനന്തപുരം: ഒന്നാം ഘട്ടം പൂർത്തിയാക്കിയ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് പണം അനുവദിച്ചു. രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാടുവരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.

11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മിതി. പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്റ്റേഷനുകൾക്കായി ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നു. അതിന്റെയും നടപടി ഉടൻ പൂർത്തിയാകും.

പിങ്ക്ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവീസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ലക്ഷ്യം.