- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാര്‍ പരിഹരിച്ചു; കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയില്‍; തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റി
സാങ്കേതിക തകരാര്‍ പരിഹരിച്ചു; കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയില്‍

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് സാധാരണനിലയില്‍. മെട്രോയുടെ ട്രെയിന്‍ സാങ്കേതിക പ്രശ്നം കാരണം വഴിയില്‍ കുടുങ്ങിയതോടെ സര്‍വീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ചാണ് ട്രെയിന്‍ തകരാറിലായത്. തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റിയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായത്.
തകരാറിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനാണ് എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിനു മുമ്പ് തകരാറിലായത്. ബ്രേക്ക് തകരാറായതിനെ തുടര്‍ന്നായിരുന്നു ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ഈ ട്രെയിന്‍ പിന്നീട് പതിയെ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് മുട്ടം യാര്‍ഡിലെത്തിക്കുകയായിരുന്നു.
മെട്രോ തടസപ്പെട്ടതോടെ വിദ്യാര്‍ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്.


