- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി മെട്രോ ഫീഡർ ഓട്ടോ ഡിജിറ്റലായി
കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എംആർഎൽ അർബൻ ട്രാൻസ്‌പോർട്ട് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ഗോകുൽ ടി.ജി., എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ്രം.ബി.ശ്യാമന്ദഭദ്രൻ,സെക്രട്ടറി കെ.കെ..ഇബ്രാഹിം കുട്ടി സൈമൺ ഇടപ്പള്ളി, OneDi സ്മാർട്ട് മൊബിലിറ്റി സി.ഈ.ഓ നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവ്വീസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ. കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷ യാത്രക്കായുള്ള നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി സ്വീകരിക്കുമെന്നാതാണ പ്രധാന ആകർഷണം. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ഫീഡർ ഓട്ടോയുടെ പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്.
യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഫീഡർ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പെയ്‌മെന്റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, OneDi സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.