- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം തിരിച്ചിറക്കി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു
നെടുമ്പാശ്ശേരി: പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-ബംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ച 12.18നാണ് കൊച്ചിയിൽനിന്ന് പറന്നുയർന്നത്. എൻജിനിൽ ഓയിൽ പ്രഷർ കുറവാണെന്ന് സന്ദേശം ലഭിച്ചതോടെ പൈലറ്റ് തിരിച്ചിറക്കുകയായിരുന്നു. 12.39നാണ് തിരിച്ചിറക്കിയത്. ഇതിൽ പോകേണ്ടിയിരുന്ന യാത്രക്കാരെ മറ്റു വിമാനങ്ങളിൽ വിട്ടു.
വിമാനം തകരാറിലായതിനാൽ ഉച്ചക്കുശേഷം 1.05ന് നടത്തേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-ദുബൈ സർവിസും മണിക്കൂറുകളോളം വൈകി. ഇതേതുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.
Next Story




