- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലി കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികൾ; അറസ്റ്റു ചെയ്്ത് പൊലീസ് നടപടി
കൊല്ലം: കൂലി കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനെതിരേ ഉപരോധസമരവുമായി തൊഴിലുറപ്പ് തൊഴിലാളികൾ. മേയറുടെ ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് തൊഴിലാളികൾ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റു ചെയ്തു നീക്കി.
രാവിലെ മേയർ ഓഫിസിലെത്തിയപ്പോഴാണ് ശക്തികുളങ്ങര ഡിവിഷനിലെ അയ്യൻകാളി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 47 തൊഴിലാളികൾക്ക് കഴിഞ്ഞ 50 ദിവസമായി കൂലി കിട്ടുന്നില്ലെന്നാണ് പരാതി. 100 ദിവസം ജോലി ചെയ്തവർക്ക് ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ബോണസും കിട്ടിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
പരാതി പറയാനെത്തിയപ്പോൾ മേയർ ഇവരെ അവഗണിച്ച് കടന്നുപോയെന്നും തൊഴിലാളികൾ പറയുന്നു. പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവർ. അറസ്റ്റു ചെയ്തുവെങ്കിലും വരും ദിവസവും പ്രതിഷേധം തുടരും.
Next Story



