- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് വരാതെ വന്നതോടെ തോന്നിയ സംശയം; പിന്നാലെ താമസസ്ഥലത്തെ മുറിയിൽ ദാരുണ കാഴ്ച; ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി അബ്ദുൽ മാലിക് (48) നിര്യാതനായി. റിയാദിലെ എക്സിറ്റ് 14-ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയിൽ മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈലയാണ് ഭാര്യ. ഹക്കിം, ദുബായിലുള്ള ഉനൈസ സഹീർ, ബാസിത് എന്നിവർ മക്കളാണ്. സഹീർ (ദുബായ്) മരുമകനാണ്.
പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അബ്ദുൽ മാലിക് മികച്ച സംഘാടകനും പ്രഗത്ഭനായ പ്രാസംഗികനുമായിരുന്നു. നാട്ടിലും റിയാദിലെ പൊതുപ്രവർത്തന-പാർട്ടി രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
നിലവിൽ റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് നിഹാസ് പാനൂർ, സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തുവ്വൂർ, ഇബ്രാഹീം കരീം എന്നിവരുടെ സഹകരണത്തോടെയാണ് ഇതിനായുള്ള നടപടികൾ നടക്കുന്നത്. അബ്ദുൽ മാലിക്കിെൻറ വിയോഗത്തിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചുവരികയാണ്.


