- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ; വിനിയോഗിക്കുന്നത് സ്മാർട്ട് ഓഫീസുകൾക്കുള്ള ഫണ്ട്
കോട്ടയം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട്ട് റവന്യൂ ഓഫീസുകളുടെ നിർമ്മാണം/ നവീകരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനകാര്യവകുപ്പ് തുക അനുവദിച്ചത്. കോട്ടയം ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവ്വഹണ ഏജൻസി.
പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിർമ്മിതി കേന്ദ്രത്തിന് ചുമതല നൽകിയിരിക്കുന്നത്. കളക്ടർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ബംഗ്ലാവ് നവീകരണത്തിന്റെ നിർവ്വഹന എജൻസിയായി പൊതുമരാമത്ത് വകുപ്പിനെ തിരഞ്ഞെടുത്തുകൊണ്ട് സെപ്റ്റംബർ എട്ടിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, നവംബർ 15-ന് നിർമ്മിതി കേന്ദ്രത്തിന് നിർമ്മാണചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് കളക്ടർ വി.വിഘ്‌നേശ്വരി കത്തയച്ചു. കളക്ടറുടെ ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പിനെ നിർമ്മാണ ചുമതലയിൽനിന്ന് മന്ത്രി കെ. രാജൻ ഒഴിവാക്കിയത്. തുടർന്ന് നിർമ്മിതി കേന്ദ്രയെ നിർമ്മാണചുമതല ഏൽപിച്ച് ഡിസംബർ ഒന്നിന് റവന്യുവകുപ്പ് ഉത്തരവും ഇറക്കി.



