- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം കുഞ്ഞച്ചനെതിരെ കണ്ണൂരിലും കേസെടുത്തു; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന യുവതിയുടെ പരാതിയിൽ കേസ്
കണ്ണൂർ: സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂല പോസ്റ്റുകളിട്ടു വിവാദമായ കോട്ടയം കുഞ്ഞച്ചനെതിരെ പരിയാരം പൊലിസ് കേസെടുത്തു. വിവാദനായകനായ അബിൻകകോടങ്കര അഡ്‌മിനായ കോട്ടയം കുഞ്ഞച്ചനെന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ തന്റെ ഫോട്ടോ പോസ്റ്റു ചെയ്തു അതിനു താഴെ അശ്ളീലഭാഷയിൽ കമന്റിട്ടുവെന്ന പരാതിയിലാണ് കേസെടുത്തത്.
പരിയാരം പൊലിസ് സ്റ്റേഷൻപരിധിയിലെ ഇടതുപക്ഷ പ്രവർത്തകയായ യുവതിയാണ് പരിയാരം പൊലിസിൽകോട്ടയം കുഞ്ഞച്ചനെതിരെ പരാതി നൽകിയത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് പ്രതി അബിൻ. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ഇടതുപക്ഷ വനിതാ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിന്ആഹ്വാനവും നടത്തിയ അബിൻ കോടങ്കര ഇപ്പോൾ ശ്രീകൃഷ്ണപുരംപൊലിസെടുത്ത കേസിൽ റിമാൻഡിൽകഴിയുകയാണ്.
ഡി.വൈ. എഫ്. ഐ തിരുവാഴിയോട് മേഖലാകമ്മിറ്റിയംഗം പ്രജിത പുത്തൻ പുരയിലിനെ നവമാധ്യമത്തിലൂടെ അപമാനിച്ചകേസിലാണ് ഇയാൾ റിമാൻഡിൽ കഴിയുന്നത്.പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. തിരുവനന്തപുരം തൈക്കാട്ടുനിന്ന്ശ്രീകൃഷ്ണപുരം എസ്. എച്ച്.ഒ കെ. എം ബിനീഷാണ് കോട്ടയം കുഞ്ഞച്ചനെന്നറിയപ്പെടുന്ന അബിനെ കസ്റ്റഡിയിലെടുത്തത്.




