- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാഹം കൊണ്ട് ഒരു കുപ്പിവെള്ളം വാങ്ങി കുടിച്ചു; പിന്നാലെ യുവാവ് നേരെ വിട്ടത് ആശുപത്രിയിലോട്ട്; വെള്ളത്തിലെ മനം മടുത്തുന്ന കാഴ്ച കണ്ട് അമ്പരപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഈ വെള്ളം കുടിച്ചതിനെ തുടർന്ന് അത്തോളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
റിഷി റസാഖ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. യാത്രക്കിടെ റിഷി റസാഖും കുടുംബവും നന്മണ്ടയിലെ ബേക്കറിയിൽ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി റസാഖാണ് കുപ്പിവെള്ളം കുടിച്ചത്. തുടർന്ന്, അഞ്ച് വയസ്സുള്ള കുട്ടിക്കും നൽകാൻ ഒരുങ്ങവെ, വെള്ളത്തിന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് കുപ്പി പരിശോധിച്ചപ്പോഴാണ് അടിഭാഗത്തായി ചത്തനിലയിൽ പല്ലിയെ കണ്ടെത്തിയതെന്ന് റിഷി റസാഖ് പറഞ്ഞു.
Next Story




