- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ചകിരി ഫാക്ടറിക്ക് തീപിടിച്ചു; അഗ്നിക്കിരയായത് അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരി
കോഴിക്കോട്: താമരശേരി കൂടത്തായി ചുണ്ടകുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മുക്കത്തുനിന്നും നരിക്കുനിയിൽനിന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.
അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. കൂടത്തായി സ്വദേശി ഡോ. അനീസ് എന്നയാളുടേതാണ് ഫാക്ടറി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story




