കോഴിക്കോട്; കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നും ചാടുകയായിരുന്നു. എൻഐടിയിൽ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

ഓൺലൈൻ ട്രേഡിങ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ഇത് വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ വിദ്യാർത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്