- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി; വൈദ്യുതി നിയന്ത്രണം വേണ്ടി വരും; പീക്ക് അവറുകളിൽ വൈദ്യുതി ഉപഭോഗത്തിൽ ജനങ്ങൾക്ക് സ്വയം കരുതൽ വേണമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം വേണ്ടി വരും. പീക്ക് അവറുകളിൽ വൈദ്യുതി ഉപഭോഗത്തിൽ ജനങ്ങൾക്ക് സ്വയം കരുതൽ വേണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. അത് ബോർഡിന് അധിക ബാധ്യത വരുത്തിവയ്ക്കും. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യും. 21ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗത്തിൽ പ്രതിസന്ധി ചർച്ച ചെയ്യുമെന്നൂം കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
സംസ്ഥാനത്ത മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനത്തിന് ഡാമുകളിലെ വെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ നിയന്ത്രണത്തിലേക്ക് പോകേണ്ടിവരുമെന്ന് മന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Next Story



