- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു; അന്ത്യം അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ
പാലക്കാട്: പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ (61) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും.കെ എസ് ബി എ തങ്ങൾ എം ഇ എസ് സംസ്ഥാന എക്‌സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എം ഇ എസ് സെൻട്രൽ സ്‌കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയായിരുന്നു. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്. പരേതനായ കെ പി തങ്ങളുടെ പുത്രനും മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളുടെ സഹോദരനുമാണ് കെ എസ് ബി എ തങ്ങൾ.
Next Story




