- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് പണി കഴിഞ്ഞ് വൈദ്യുതി കണക്ഷൻ ഗാർഹിക താരിഫിലേക്ക് മാറ്റാം; മാർഗ്ഗനിർദേശവുമായി കെഎസ്ഇബി
കൊച്ചി: വീട് പണിയുടെ താരിഫിൽ നിന്നും ഗാർഹിക താരിഫിലേക്ക് മാറ്റാൻ ആവശ്യമായ രേഖകൾ പങ്കുവെച്ച് കെഎസ്ഇബി. തിരിച്ചറിയൽ രേഖ, താരിഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ എന്നിവയാണ് സമർപ്പിക്കേണ്ടത് എന്ന് കെഎസ്ഇബി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
കുറിപ്പ്:
താരിഫ് മാറ്റം
വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ
1.അപേക്ഷകന്റെ തിരിച്ചറിയൽ രേഖ -
ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, പാൻ, ആധാർ, etc ഇവയിൽ ഏതെങ്കിലും ഒന്ന് ..
2.താരിഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോൺട്രാക്ടർ നൽകിയ Test-Cum -Completion സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.