- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
42 ലക്ഷം രൂപയുടെ കുടിശിക; എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
കൊച്ചി: കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയോളം കുടിശികയുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കഴിഞ്ഞ 5 മാസത്തോളമായി പല വകുപ്പുകളും വൈദ്യുതി ബിൽ അടച്ചിട്ടില്ല.
കലക്ടറേറ്റിലേക്കുള്ള 13 ലൈനുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഓരോ ലൈനിലും രണ്ടും മൂന്നും ഓഫിസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവെ, വനിതാ ശിശുക്ഷേമ വകുപ്പുകളടക്കം 20ഓളം ഓഫിസുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്.
Next Story



