തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ ഹിതേഷ് (25) ആണ് മരിച്ചത്.

പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ് മരിച്ച ഹിതേഷ്.