വയനാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ് അപകടം. പനമരം സ്വദേശി രമേശ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ലൈൻ മാറ്റുന്നതിനായി രമേശ് കയറിയ മരത്തിൽ സ്ഥാപിച്ചിരുന്ന പോസ്റ്റ് ഒടിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെത്തുടർന്നു രമേശിന് ഗുരുതരമായി പരിക്കേൽക്കുകയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മേപ്പാടി മുണ്ടക്കൈയിൽ സമീപകാലത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിലാണ് അപകടം നടന്നത്.