- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സിയിൽ കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്; മൂന്ന് പേരെ നിയമിക്കുന്നത് സോണൽ ജനറൽ മാനേജർമാരായി
തിരുവനന്തപുരം: അതികഠിനമായി പ്രതിസന്ധിയിലൂടെ കെഎസ്ആർടിസി മുന്നോട്ടു പോകുമ്പോൾ കോർപ്പറേഷനിൽ വീണ്ടും നിയമനം. കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവിറക്കി.
മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ഹെഡ് ക്വാട്ടേഴ്സിലേക്കുമാണ് നിയമിക്കുക. ഇതിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർ മാരുടെ പോസ്റ്റ് ഒഴിവാക്കി.
കെ.എസ്.ആർ.ടി.സിയിൽ ഭരണ നിർവഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഡയറക്ടർ ബോർഡ് യോഗം സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. ഇതിന്ടെ അടിസ്ഥാനത്തിൽ ആണ് നടപടി. കെ.എ.എസുകാരെ അനുവദിക്കാത്തതിൽ സി.എം.ഡി ബിജു പ്രഭാകറും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story