- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വാഹനം ഓടിച്ചു; രണ്ട് കെഎസ്ആർടിസി ഡ്രൈവർമാർ അടക്കം മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആർടിസി ഡ്രൈവർമാർ അടക്കം മൂന്നുപേർ അറസ്റ്റിൽ. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവർ അടക്കം മൂന്ന് ബസ് ഡ്രൈവർമാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇതിൽ രണ്ടു കെഎസ്ആർടിസി ബസുകളും വൈക്കത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ്. ബസുകൾ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയിൽ ഇവർ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.
മൂന്ന് ബസുകളിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം, പുതിയ ഡ്രൈവർമാർ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകൾ വിട്ടുനൽകി. ഇത്തരം പരിശോധനകൾ ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.



