കോഴിക്കോട്: തിരുവമ്പാടി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായം നൽകുക. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 1.30യോടെയാണ് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞത്. ഇടുങ്ങിയ പാതയിലെ കലുങ്കിലിടിച്ച് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞത് ബസ്സിന്റെ മുൻ ഭാഗമായിരുന്നു. ബസ്സിന്റെ മുൻഭാഗത് ഇരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ രണ്ട പേര് മരണപ്പെട്ടു. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയെന്ന് അപകട കാരണമെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.