- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ആളപായമില്ല; ഫയർഫോഴ്സ് എത്തി തീയണച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്സ് തീയണച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ആളാപയം ഉണ്ടകാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണിത്. ഒരു കയറ്റം കയറുന്നതിനിടെ ബസിൽ നിന്നും പുക വരുന്നുണ്ടായിരുന്നു.
അപ്പോൾ തന്നെ കണ്ടക്ടറും ഡ്രൈവറും ഇടപെട്ട് ബസ് കുറച്ച് മുന്നിലേക്ക് എടുത്ത് യാത്രക്കാരെ ഇറക്കി. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിച്ച്, തീയണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Next Story




