- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശെടാ..'; ബസ് പറഞ്ഞതിലും നേരെത്തെ സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു; പാതി വഴി എത്തിയപ്പോൾ തലയിൽ കൈവെച്ച് കണ്ടക്ടർ; ടിക്കറ്റ് ബുക്ക് ചെയ്തവർ പെരുവഴിയിൽ; വലഞ്ഞ് യാത്രക്കാർ!
കൊച്ചി: എറണാകുളം കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പെരുവഴിയിലായി. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടതായി പരാതി. കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത നാലു യാത്രക്കാരാണ് ബസ് കിട്ടാതെ പോയത്. 10.40 ന് ബസ് കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ എത്തുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്.
ഇത് അനുസരിച്ച് 10.25ന് യാത്രക്കാർ ബസ്സ്റ്റാന്‍ഡിൽ ഉണ്ടായിരുന്നിട്ടും ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ എത്തിയിട്ടില്ലെങ്കിൽ കണ്ടക്ടർ ഫോണിൽ വിളിച്ച് അന്വേഷിക്കണമെന്നാണ് നിർദേശം. പക്ഷെ ഇക്കാര്യം ഒന്നും അന്വേഷിക്കാതെ 10.40ന് മുമ്പ് തന്നെ ബസ് സ്ഥലത്ത് നിന്ന് പോയെന്നാണ് യാത്രക്കാർ ഉയർത്തുന്ന പരാതി.