- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരൂ...നമുക്ക് ഗൂഡല്ലൂരിലേക്ക് വിട്ടാലോ..'; പാലക്കാട്- ഗൂഡല്ലൂര്‍ റൂട്ടിൽ ആദ്യമായി കെഎസ്ആര്‍ടിസി സർവീസ് ആരംഭിച്ചു; ക്രമീകരണം അറിയാം..
പാലക്കാട്: പാലക്കാട്-ഗൂഡല്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. മണ്ണാർക്കാട്-വഴിക്കടവ്-നിലമ്പൂർ വഴിയുള്ള ഈ പുതിയ സർവീസ്, യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ സർവീസ് പാലക്കാട് ഡിപ്പോയിൽ നിന്ന് ദിവസവും രാവിലെ 7.45 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20 ന് ഗൂഡല്ലൂരിൽ എത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30 ന് ഗൂഡല്ലൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.05 ന് പാലക്കാട് ഡിപ്പോയിൽ തിരിച്ചെത്തും.
പാലക്കാട് നിന്ന് ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്, ഗതാഗത മന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിന് അനുമതി ലഭിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പുതിയ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, യൂണിയൻ ഭാരവാഹികളായ സന്തോഷ് കുമാർ, രവി കണ്ണാടി എന്നിവർ പങ്കെടുത്തു.




