- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസി നിയമനങ്ങള്‍ ; ഗവര്‍ണര്‍ - ഗവണ്‍മെന്റ് ഡീല്‍ അടിവരയിടുന്നത്; എസ് എഫ് ഐ നടത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമര നാടകമെന്ന് കെ എസ് യു
തിരുവനന്തപുരം: സിസാ തോമസിനെ സാങ്കേതിക സര്‍വ്വകലാശാലയിലും, സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരായി നിയമിച്ച തീരുമാനം ഗവര്‍ണര്‍ - ഗവണ്‍മെന്റ് ഡീല്‍ അടിവരയിടുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഗവര്‍ണര്‍ - ഗവണ്‍മെന്റ് രാഷ്ട്രീയ നാടകങ്ങള്‍ എന്തിന്റെ ഭാഗംആയിരുന്നുവെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് മനസ്സിലായിട്ടുണ്ട്.''ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനമല്ല 'ഇഷ്ടക്കാരുടെ നിയമനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായതായും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
ഇത്രയും എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നെങ്കില്‍ ആരെ കബളിപ്പിക്കാനാണ് ബഹു. സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയതെന്ന് സര്‍ക്കാരും ലോക് ഭവനും വ്യക്തണം.ബഹു.കോടതി നിയമിച്ച സേര്‍ച് കമ്മിറ്റിയുടെ സിറ്റിങ്ങ് ഫീസ് ഇനത്തില്‍ മാത്രം ഇതുവരെ 31 ലക്ഷം രൂപയാണ് ചെലവിട്ടത്.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ ലക്ഷങ്ങളാണ് നല്‍കിയത്.'പൊതു ഖജനാവ് കാലിയാക്കല്‍ ' കച്ചവടത്തിന്റെ ഭാഗമാണിത്തരം ചെയ്തികളെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു .
അതേ സമയം എസ്.എഫ്.ഐ നടത്തിയത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സെറ്റിട്ട സമര നാടകമാണ്. സിസ തോമസിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിഴലുപോലും ഇന്ന് ചുമതല ഏറ്റെടുക്കാനായി വന്നപ്പോള്‍ കണ്ടില്ല. കേരള സര്‍വ്വകലാശാലയിലും, സാങ്കേതിക സര്‍വ്വകലാശാലയിലും ഉള്‍പ്പടെ.എസ്.എഫ്.ഐ നടത്തിയ സമരാഭാസ നാടകങ്ങള്‍ ആരും മറന്നിട്ടില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുന്ന ഘട്ടങ്ങളിലെല്ലാം ഗവര്‍ണര്‍ - ഗവണ്‍മെന്റ് പോരും, എസ്.എഫ്.ഐ സമരവും അരങ്ങേറാറുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ - ഗവണ്‍മെന്റ് വ്യാജ പോരുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുന്ന ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.




