- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വി സിയുടെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമമെന്ന് പരാതി; മാർച്ചിൽ പങ്കെടുത്ത വനിതാ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് വഴിയാത്രക്കാരിയായ സ്ത്രീ!
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസിയുടെ വസതിയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന് പരാതി. .വി സി യുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.മാർച്ചിൽ പങ്കെടുത്ത കെഎസ് യു വിദ്യാർത്ഥിനികളെ വനിതാ പൊലീസ് ഇല്ലാതെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാർച്ച് വിസിയുടെ വീടിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കം ചെയ്തു.
മാർച്ചിൽ പങ്കെടുത്ത കെ എസ് പ്രവർത്തകരായ കാവ്യ, ദേവനന്ദ എന്നീ വിദ്യാർത്ഥിനികളെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലാണ് കസ്റ്റഡിയിൽ എടുത്തു. വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ടാണ് പെൺകുട്ടികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ ടൗൺ സിഐയാണ് പെൺകുട്ടികളെ പിടിക്കാൻ വഴിയാത്രക്കാരിയായ സ്ത്രീക്ക് നിർദ്ദേശം നൽകിയത്..
ദൃശ്യങ്ങൾ മൊബൈലിൽ ചിത്രികരിക്കുന്നത് തടയാനും ശ്രമം ഉണ്ടായെന്ന് പരാതിയുണ്ട്. ജയ്ഹിന്ദ് അസി. ക്യാമറാമാൻ മനേഷിനെ ലൈവായി സമരം ചിത്രീകരിക്കുന്നതിനിടെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും മൊബൈൽ പിടിച്ചു വാങ്ങുകയായിരുന്നു. കണ്ണൂർ സിഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് അതിക്രമം നടത്തിയതെന്നാണ് പരാതി.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ വീടിന് മുൻപിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി കണ്ണൂർ സർവകലാശാല വൈസ് ചാൻസലറർ ഗോപിനാഥ് രവിന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിക്കാൻ ശ്രമിച്ച ഇരുപതോളം കെ.എസ്.യു. പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. വി സിയുടെ കണ്ണൂർ പയ്യാമ്പലത്തെ ഔദ്യോഗിക വസതിയിലേക്കാണ് കെ.എസ്.യു പ്രവർത്തകർ ഇന്ന് 12 മണിയോടെ പ്രതിഷേധ മാർച്ച് നടത്തിയത്.
രാവിലെഅതിക്രമിച്ചു കയറാൻ ശ്രമിച്ചത് സംഭവത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രകടനമായെത്തിയ കെ.എസ് യു പ്രവർത്തകർ വി സിയുടെ വസതിയുടെ ഗേറ്റ് മറികടന്നുകൊണ്ടു അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
കണ്ണൂർ ടൗൺ സിഐ ബിനുമോഹന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാപ് ചെയ്തിരുന്നു. വി സിയുടെ മുൻപിൽ പ്രതിഷേധിച്ച പെൺകുട്ടികളെ വനിതാ പൊലിസില്ലാത്തതിനാൽ വഴിയാത്രക്കാരിയായ സ്ത്രിയുടെ സഹായത്തോടെ അറസ്റ്റു ചെയ്തു നീക്കിയതാണ് വിവാദമായത്. ഇതു കൂടാതെ ജയ് ഹിന്ദ് ചാനൽ അസി. ക്യാമറാമാനായ മനേഷിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.



