- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ സംഭവം: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂരിൽ പ്രതിഷേധം. പിഞ്ച് കുഞ്ഞിന്റെ ജീവന് പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത നാണം കെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ആരോപിച്ചു.
ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകം കേരള ജനതയെയാകെ ഞെട്ടിച്ചുവെന്നും നിരവധി ക്യാമറകൾ വെച്ച് സാധാരണക്കാരെ പിഴിയുന്നതിന്റെ ഒരു തരി ആവേശം പോലും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാൻ വേണ്ടി സർക്കാർ കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആലുവ സംഭവത്തിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂർ കാൽ ടെക്‌സിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ഓഫിസിൽ നിന്നും പ്രകടനമായെത്തിയെ കെ.എസ്.യു പ്രവർത്തകർ കാൽടെക്‌സ് ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു.കെ.എസ്.യു നേതാക്കളായ മുഹമ്മദ് റിബിൻ,അഷിത്ത് അശോകൻ,നവനീത് കീഴറ,അർജുൻ കോറോം,നവനീത് ഷാജി,കാവ്യ.കെ,മുഹമ്മദ് റിസ്വാൻ സി.എച്ച് എന്നിവർ പ്രസംഗിച്ചു.




