- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി സ്‌പെഷ്യൽ ജയിലിൽ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആറളത്തെ നാൽപ്പത്തിയെട്ടുകാരനായ കുഞ്ഞിരാമൻ
തലശേരി:തലശേരിസ്‌പെഷൽ സബ് ജയിലിൽ പോക്‌സോ കേസിൽ അറസ്റ്റിലായി റിമാന്റിലായിരുന്ന പ്രതിയായ ജീവനൊടുക്കിയ നിലയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കണ്ടെത്തി. ആറളത്തെ കുഞ്ഞിരാമനെയാണ് (48 )സെല്ലിൽ ശനിയാഴ്‌ച്ച പുലർച്ചെ 1:40ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌പെഷ്യൽ സെൽ ജയിലിന്റെ ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ ഉടനെ തലശേരി ജനറൽ ആശുപത്രയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
മൃതദേഹം തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെകണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തലശേരി ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്ജൻ ജൻകിഷ് നാരായണന്റെ സാന്നിധ്യത്തിലാണ് തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. ജയിൽ വാർഡനാണ് ഇയാൾ സെല്ലിൽ തൂങ്ങിയതായി ആദ്യം കണ്ടെത്തിയത്. 2023 മെയ് അഞ്ചിനാണ് പോക്‌സോ കേസിൽ പ്രതിയായ കുഞ്ഞിരാമനെ ആറളം പൊലിസ് അറസ്റ്റു ചെയ്തത്. തുടർന്ന് തലശേരി ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.



