- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് പരിഗണന നൽകിയ നേതാവ്; കേരളത്തിന്റെ ജനകീയ നേതാവിന് ആദരാഞ്ജലി: കേരള പത്രപ്രവർത്തക യൂനിയൻ
തിരുവനന്തപുരം : സദാസമയവും ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സാധാരണ മനുഷ്യരോടുള്ള സ്‌നേഹവും കരുതലുമായിരുന്നു പ്രധാന ഗുണം.
മുഖ്യമന്ത്രി എന്ന നിലയിൽ കേരള വികസനത്തിലും നിർണായക പങ്ക് വഹിച്ചു. വിമർശനങ്ങളെ വിദ്വേഷം ഇല്ലാതെ നേരിട്ട നേതാവ് കൂടിയാണ്. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Next Story



