- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട തുറന്നതിന് പിന്നാലെ തീർത്ഥാടന പാതയിൽ അപകടം; ളാഹ വിൽക്കുവഞ്ചിക്ക് സമീപം മറിഞ്ഞത് ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ്; 18 പേർക്ക് പരുക്ക്
ശബരിമല: ളാഹ വിളക്കു വഞ്ചിക്ക് സമീപം ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 18 പേർക്ക് പരുക്ക്. ഏഴു വയസുകാരിയുടെ നില ഗുരുതരം. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ബസ് കൊക്കയിൽ വീഴാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
പരുക്കേറ്റവരിൽ നാലു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേയ്ക്കു മറിയുകയായിരുന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും നാട്ടുകാരും ചേർന്നു രക്ഷപ്രവർത്തനം നടത്തി. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപ് ചന്ദ്രൻ, സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ടീം സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്