കവരത്തി;കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ലക്ഷദ്വീപ് എംപിയെ 10 വർഷം തടവിന് ശിക്ഷിച്ചു.വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.എംപി യുടെ സഹോദരങ്ങൾ അടക്കം നാലുപേര്ക്കാണ് തടവ് ശിക്ഷ.

2009 ലെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികൾ. ഇതിലെ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടർന്നുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.