- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ രാത്രി കൊണ്ട് ഉരുൾപ്പൊട്ടിയത് പതിനഞ്ച് സ്ഥലങ്ങളിൽ; വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് ഏലച്ചെടികൾ എല്ലാം പോയി; കോടികളുടെ നഷ്ടം; ദുരിതത്തിലായി പത്തുമുറിയിലെ കർഷകർ
പത്തുമുറി: തുലാവർഷം ശക്തമായി തുടരുന്നതിനിടയിൽ ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും വ്യാപക നാശനഷ്ടം വിതച്ചു. ശനിയാഴ്ച രാത്രി കുമളിക്ക് സമീപം പത്തുമുറിയിലും സമീപ പ്രദേശങ്ങളിലും ഒറ്റരാത്രികൊണ്ട് ഏകദേശം 15 ഇടങ്ങളിൽ ഉരുൾപൊട്ടി. വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് ഏലച്ചെടികളും മറ്റ് വിളകളും മണ്ണിനടിയിലാകുകയും ഒലിച്ചുപോകുകയും ചെയ്തതോടെ കർഷകർക്ക് കോടികളുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്.
കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രിയിൽ ഉരുൾപൊട്ടലുണ്ടായത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും ദിവസങ്ങൾക്ക് ശേഷമാണ് ആളുകൾക്ക് കൃഷിയിടങ്ങളിൽ എത്താൻ കഴിഞ്ഞത്.
കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം, പത്തുമുറിയിൽ മാത്രം ഒന്നരക്കോടി രൂപയുടെയെങ്കിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഒട്ടുമിക്ക കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, നെടുങ്കണ്ടം മേഖലയിലെ ശൂലപ്പാറയിലും വെള്ളിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. 82 ഹെക്ടറോളം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്, കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇത് കൂടാൻ സാധ്യതയുണ്ട്.