- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ലോ അക്കാദമി വിദ്യാർത്ഥികളെ വീടുകയറി ആക്രമിച്ചു; അസഭ്യ വർഷവും മർദ്ദനവും; അതിക്രമം കുടപ്പനക്കുന്ന് വാർഡിലെ സിപിഎം കൗൺസിലറുടെ മകന്റെ നേതൃത്വത്തിൽ; രണ്ട് പേർക്കെതിരെ കേസ്
തിരുവനന്തപുരം: മദ്യലഹരിയിൽ പേയിങ് ഗസ്റ്റുകളായ വിദ്യാർത്ഥികൾക്ക് നേരെ സിപിഎം കൗൺസിലറുടെ മകന്റേയും സുഹൃത്തിന്റേയും അതിക്രമം.അമ്പലമുക്കിൽ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് മദ്യപസംഘത്തിന്റെ അസഭ്യ വർഷവും അക്രമവും നടന്നത്.മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം സമീപത്തെ വീട്ടിൽ താമസിക്കുന്ന വിദ്യാർത്ഥികളെ വീടുകയറി മർദിക്കുകയായിരുന്നു.ലോ അക്കാദമി വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്.സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തു.
സംഭവത്തിൽ തിരുവനന്തപുരം നഗരസഭ കുടപ്പനക്കുന്ന് വാർഡിലെ സിപിഎം. കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരേയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ആക്രമണമുണ്ടായത്.മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.ചീത്ത വിളിച്ച് അമ്പലമുക്ക് മണ്ണടി ലെയ്‌നിലെ വീടിന്റെ അകത്തുകയറിയ സംഘം വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മുറിയിൽ കയറി ഒരു വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.മറ്റുള്ളവർ ചേർന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതും കാണാം.
ആക്രമണത്തിൽ നിധീഷ്, ആമിൻ, ദീപു എന്നിവർക്കാണ് പരിക്കേറ്റത്.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ മർദിച്ചതെന്നാണ് വിദ്യാർത്ഥികളുടെ പരാതി.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പൊലീസ് വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം.




