- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ വനംവകുപ്പ് കെണിയിൽ പുലി കുടുങ്ങി; കൊച്ചുപമ്പ ഉൾവനത്തിൽ തുറന്നുവിട്ടു
പത്തനംതിട്ട: പത്തനംതിട്ട കൂടൽ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കൊച്ചുപമ്പ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടു.വനംവകുപ്പ് സ്ഥാപിച്ച് കൂടിനു സമീപത്തായി ആടിനെ കെട്ടിയിരുന്നു. ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി കുടുങ്ങുകയായിരുന്നു.
പാക്കണ്ടം വള്ളിവിളയിൽ രണേന്ദ്രന്റെ വീടിനു സമീപമുള്ള റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കഴിഞ്ഞ രാത്രി ഒമ്പതോടെ പുലിവീണത്. തുടർന്ന് പരിസരവാസികളെയും വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 31നു രാത്രി രണേന്ദ്രന്റെ രണ്ട് ആടുകളെ പുലി പിടിച്ചിരുന്നു.ഒന്നിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തിരുന്നു.
സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.രാത്രിയിൽ വൻതോതിൽ ജനങ്ങൾ തടിച്ചുകൂടിയതിനു പിന്നാലെ കൂട് മറയ്ക്കേണ്ടിവന്നു. പിന്നീട് കൂട് വാഹനത്തിൽ കയറ്റി പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചശേഷം രാവിലെ ഉൾവനത്തിലെത്തിച്ച് പുലിയെ തുറന്നുവിടുകയായിരുന്നു.
കൂടൽ ഇഞ്ചപ്പാറ ഭാഗത്തും പുലി അടുത്തിടെ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇവിടെയും കൂട് സ്ഥാപിച്ചിട്ടുണ്ട്.




