- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി; പൊലീസ് സ്റ്റേഷന് സമീപം പുലിയെ കണ്ടത് പൊലീസുകാർ; ജാഗ്രത കർശനമാക്കി വനംവകുപ്പ്
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഇന്നു രാവിലെ പുള്ളിപ്പുലിയെ കണ്ടു. പൊന്മുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലി റോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്. രാവിലെ 8.30ഓടെ പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിച്ചു.
മേഖലയിൽ പുലിയുടെ സാന്നിധ്യം മുൻപും ഉണ്ടെങ്കിലും ആരെയും ആക്രമിച്ചതായോ വനത്തിൽനിന്ന് പുറത്തിറങ്ങിയതായോ ഉള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാൽ കൂടുതൽ സഞ്ചാരികൾ പൊന്മുടിയിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതയും ശക്തമാക്കി.
Next Story



