- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് മേയാൻ വിട്ട ആടിനെ കാണാനില്ല; തപ്പിയിറങ്ങി ഉടമ; നീണ്ട തിരച്ചിലിനൊടുവിൽ കണ്ടത്; കടിച്ചു പിച്ചി ചീന്തിയ നിലയിൽ ആടിന്റെ ജഡം;സമീപത്ത് ദുരൂഹത നിറച്ച് കാൽപ്പാടുകൾ; ഭീതിയിൽ നാട്ടുകാർ
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ പുലി ഇറങ്ങിയതായി സംശയം. വാളാഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തതായി വിവരങ്ങൾ. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രമണ്യത്തിൻറെ ആടിനെയാണ് കൊന്നത്.
ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ജഡത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവിൽ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെന്നും പറയുന്നു. തുടർന്ന് ഈ ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം,വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടെത്തിയെന്ന് സൂചനകൾ. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത് പുലിയാണെന്ന അനുമാനത്തിലാണ്.