- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസര്‍കോട് വീണ്ടും പുള്ളിപ്പുലി; വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് അഞ്ച് വയസ്സുള്ള ആണ്‍പുലി; ഇതേ സ്ഥലത്ത് ഈ ആഴ്ച കുടുങ്ങുന്ന രണ്ടാമത്തെ പുലി
പൊയിനാച്ചി (കാസര്‍കോട്): കാസര്‍കോട് കൊളത്തൂരില്‍ വീണ്ടും പുള്ളിപ്പുലി കൂട്ടില്‍. ഇതേ സ്ഥലത്ത് ഈ ആഴ്ച കുടുങ്ങുന്ന രണ്ടാമത്തെ പുലിയാണ്. കാളത്തൂര്‍ നിടുവോട്ടെ എ. ജനാര്‍ദനന്‍ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഏകദേശം അഞ്ചുവയസുള്ള ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. ഫെബ്രുവരി 23-ന് രാത്രിയും ഇതേസ്ഥലത്തെ കൂട്ടില്‍ ഒരു പെണ്‍പുലി കുടുങ്ങിയിരുന്നു. കൂട് സ്ഥാപിച്ച സ്ഥലത്ത് വലിയ ഗുഹയുണ്ട്. ഇതിനകത്ത് രണ്ട് പുലികള്‍ കഴിയുന്നതായി വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ്.
കൂട്ടിലായ പുലിയെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ കുറ്റിക്കോല്‍ പള്ളത്തുംങ്കാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്‍നിന്നും വെറ്റിനറി സര്‍ജന്‍ എത്തിയശേഷം തുടര്‍നടപടി സ്വീകരിക്കും.