- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് അസാധാരണ മുരൾച്ച കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ; പെട്ടെന്ന് മുറ്റം വഴി ഓടി നേരെ റബ്ബര് തോട്ടത്തിൽ കയറി; വിവരം അറിഞ്ഞ് പരിഭ്രാന്തിലായി നാട്ടുകാർ; പുലി ഭീതിയിൽ ഒരു നാട്

മലപ്പുറം: അമരമ്പലം പഞ്ചായത്തിൽ പുലി ശല്യം രൂക്ഷമായി തുടരുന്നു. തോട്ടേക്കാട് നരിപ്പൊയിൽ ഭാഗത്ത് വെള്ളിയാഴ്ച രാത്രിയും പുലിയെ കണ്ടതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി നരിപ്പൊയിൽ മേഖലയിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ഓടെയാണ് നരിപ്പൊയിലിലെ കരിമ്പന ഷംനയുടെ വീടിന് സമീപം പുലിയെ കണ്ടത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ പുലി വീടിന്റെ മുറ്റം വഴി ഓടി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞയുടൻ അമരമ്പലം ആർ.ആർ.ടി. അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വാർഡ് അംഗം ടോണി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
നിലവിലെ പുലിഭീതി കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് അടിയന്തരമായി ജനജാഗ്രത സമിതി യോഗം വിളിച്ചുചേർക്കുകയും സുരക്ഷാ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുലിയെ കണ്ട തോട്ടേക്കാട് ഭാഗങ്ങളിൽ നിരീക്ഷണത്തിനായി വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ, കൂട് എത്തിക്കുന്നതിന് ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുലി ശല്യം തുടരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ആശങ്ക നിലനിൽക്കുന്നതിനാൽ പുലിയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നടപടികൾക്ക് വേഗം കൂട്ടേണ്ടത് അത്യാവശ്യമാണ്.


