- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ എലിപ്പനി മരണം മൂന്നായി; രണ്ടു പേർ മരിച്ചത് ആരോഗ്യമന്ത്രിയുടെ നാടായ കൊടുമണിൽ; മരിച്ചത് തൊഴിലുറപ്പ് തൊഴിലാളികൾ
പത്തനംതിട്ട: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് മരിച്ചത് മൂന്നു പേർ. രണ്ടു പേർ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളും മറ്റൊന്ന് പുരുഷനുമാണ്. ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് മൂന്നു പേരും മരിച്ചത്. ഇതിൽ രണ്ടു പേരുള്ളത് മന്ത്രി വീണയുടെ വീട് ഉൾപ്പെടുന്ന കൊടുമൺ പഞ്ചായത്തിലാണ്.
കൊടുമൺ ഒൻപതാം വാർഡ് കൊടുമൺ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതിൽസുജാത(50), പതിനേഴാം വാർഡിൽ കാവിളയിൽ ശശിധരന്റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ച തൊഴിലുറപ്പ് തൊഴിലാളികൾ. സുജാത മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.
മകൾ: സന്മയ. മണിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു. കഴിഞ്ഞ 15 നാണ് മരിച്ചത്. മകൻ: വിഷ്ണു.
പെരിങ്ങനാട് മൂന്നാളം ലിജോ ഭവനിൽ രാജനാ(60) ന് മരിച്ച മൂന്നാമത്തെയാൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഒരാഴ്ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ലിസി. മക്കൾ: ലിജോ രാജൻ, ജൂലി രാജൻ. മരുമക്കൾ: ഹണി, സുബിൻ പ്രസാദ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്