കാസർക്കോട്: മാരുതി സ്വിഫ്റ്റ് കാറിൽ കൊണ്ടു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കർണാടക മദ്യം എക്‌സൈസ് പിടിച്ചെടുത്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വച്ചാണ് മദ്യം പിടിച്ചെടുത്തത്. 960 ടെട്രാ പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ച 172.8 ലിറ്റർ മദ്യമാണ് കടത്താൻ ശ്രമിച്ചത്.

സംഭവത്തിൽ ഹോസ്ദുർ?ഗ് പെരിയ സ്വദേശി ദാമോ?ദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ ആർ റിനോഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.