- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മദ്യവില കൂടും; വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭയുടെ അനുമതി; ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്താനെന്ന് വാദം; അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും; ഔദ്യോഗിക വിജ്ഞാപനം ഇറക്കുക പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിക്കും. വിൽപ്പന നികുതി രണ്ട്ശതമാനം കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ അനുമതിയായി. ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വർഷം ടേണോവർ ടാക്സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.
മദ്യക്കമ്പനികൾ ബെവ്കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നൽകിയത്. വിൽപ്പന നികുതിയിൽ രണ്ട് ശതമാനം വർധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാൽ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ.
ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷമായിരിക്കും ഔദ്യോഗിക വിജ്ഞാപനം ഇറക്കുക.
മറുനാടന് മലയാളി ബ്യൂറോ
Next Story