- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പുളിഞ്ചോട്ടിൽ അപകടം; ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു; മരിച്ചത് മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുന്ന ലിയ ജിജി
കൊച്ചി: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂർ മേലൂർ സ്വദേശിനി ലിയ ജിജി(21) ആണ് മരിച്ചത്. പുളിഞ്ചോട്ടിൽ ഇന്ന് രാവിലെ ആറിന് മെട്രോ പില്ലർ അറുപതിന് സമീപത്തായിരുന്നു അപകടം. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിൻ ജോയിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.
Next Story



