- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാൻ ലോഹിത ആവശ്യപ്പെട്ടു; ഇത് അനുസരിക്കാത്തതോടെ അക്രമം; കാർഷിക കോളേജിലെ ക്രൂരതയിൽ ലോഹിതയ്ക്ക് ജാമ്യമില്ല
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിനിയായ നിർധന കുടുംബാംഗമായ ദീപിക എന്ന ഹോസ്റ്റൽ റൂം മേറ്റ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ സമ്പന്ന കുടുംബാംഗമായ സഹപാഠി ലോഹിത (22) കെട്ടിയിട്ട് ചൂടു പാത്രം വെച്ച് ശരീര ഭാഗങ്ങൾ പൊള്ളിക്കുകയും പൊള്ളലേറ്റ ഭാഗങ്ങളിൽ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേൽപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റൽ റൂം മേറ്റ് ലോഹിത (22) ക്ക് ജാമ്യമില്ല.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ തള്ളി ഉത്തരവായി. ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്. ഇത്തരം ഹീനകൃത്യം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകും. ഇര അനുഭവിച്ച വേദനയും യാതനകളും പരിഗണിക്കുമ്പോൾ വനിതയെന്ന ഇളവ് ഇത്തരം കേസുകളിൽ അനുവദിക്കാനാവില്ല. ഹീനകൃത്യം ചെയ്ത് കുറച്ചു നാൾ ജയിലിൽ കഴിഞ്ഞ ശേഷം സമൂഹത്തിൽ സ്വൈര വിഹാരം നടത്താമെന്ന സ്ഥിതി വന്നാൽ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ ജില്ലാ കോടതി ചൂണ്ടിക്കാട്ടി.
2023 മെയ് 26 നാണ് കേരള സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത ക്രൂരത അന്യ സംസ്ഥാനക്കാരിയായ സഹപാഠിയോട് അരങ്ങേറിയത്. 27 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുന്ന ഏക പ്രതി ബി എസ് സി അഗ്രി. നാലാം വർഷ വിദ്യാർത്ഥിനി ലോഹിത സമർപ്പിച്ച ജാമ്യ ഹർജി തള്ളിയ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ ജാമ്യം നിരസിക്കൽ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. തിരുവല്ലം എസ് എച്ച് ഒ യായ സർക്കിൾ ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് ചിറ്റൂർ നാദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടുപ്പള്ളി സ്വദേശിനിയാണ് ദീപിക.
ക്രൂരതയുടെ വിശദാംശങ്ങൾ വിവരിച്ച ദീപികയുടെ പ്രഥമ വിവര മൊഴി പ്രകാരം തയ്യാറാക്കിയ പൊലീസ് എഫ് ഐ ആറിൽ പറയുന്നത് ഇപ്രകാരമാണ്. സമ്പന്ന കുടുംബാംഗമായ ലോഹിത റൂം മേറ്റായ നിർദ്ധനയായ ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാൻ വിസമ്മതിച്ചതോടെ ലോഹിത ദീപികയെ കൃത്യത്തിന് ഒരു മാസം മുമ്പു മുതൽ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ദീപിക വിവരം പുറത്തു പറഞ്ഞിഞിരുന്നില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്