- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്ജികള് തള്ളി; ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും കോടതി ഉത്തരവ്

കൊച്ചി: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേരള ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ചില മാറ്റങ്ങളോടെയാണ് ഭേദഗതി അംഗീകരിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് ആരോപിച്ച് നിയമസഭ പാസാക്കിയ ബിൽ കേരള സർക്കാർ കൊണ്ടുവന്നപ്പോൾ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നൽകാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടതോടെയാണ് ഇത് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
പുതിയ ഭേദഗതി പ്രകാരം, ലോകായുക്ത കുറ്റക്കാരനാണെന്ന് വിധിച്ചാലും പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാൻ സാധിക്കും. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ് ഈ ഭേദഗതിയോടെ ഇല്ലാതാകുന്നത്.
ലോകായുക്ത വിധികൾ പുനഃപരിശോധിക്കാനുള്ള അപ്പലേറ്റ് അതോറിറ്റികളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ ഭേദഗതിയോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാകും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും, എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി വന്നാൽ നിയമസഭയ്ക്ക് അത് തള്ളിക്കളയാനും അധികാരം ലഭിക്കും.


