- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു; മരിച്ചത് തൃശ്ശൂർ സ്വദേശി
കണ്ണൂർ: തളിപ്പറമ്പ് ധർമശാലയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്.
ലോറിക്കടിയിൽ കിടന്നുറങ്ങിയ സജേഷിന്റെ കാലുകൾക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ധർമശാല ദൂരദർശൻ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story



