- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു; കൊക്കയിലേക്ക് മറിഞ്ഞത് മദ്യം കയറ്റിവന്ന ബീവറേജസ് കോർപ്പറേഷന്റെ ലോറി
കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ഒന്നാം വളവിൽ ലോറി അപകടത്തിൽപ്പെട്ട് മറിഞ്ഞു.ബിവറേജസ് കോർപ്പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ഒന്നാം വളവിൽനിന്നും കൊക്കയിലേക്ക് മറിഞ്ഞത്.മദ്യക്കുപ്പികളുടെ ലോഡാണ് ലോറിയിൽ ഉള്ളത്.
അപകടത്തിൽ നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ബെംഗളൂരുവിൽനിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്.അപകടത്തെത്തുടർന്ന് ബിവറേജസ് കോർപ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ലോറി അപകടത്തിൽ പെട്ട വാർത്തയറിഞ്ഞ് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയെങ്കിലും അവരെ ലോറിക്ക് അടുത്തേക്ക് കടത്തിവിട്ടിട്ടില്ല.
Next Story




