- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണു തട്ടിയ ശേഷം ടിപ്പ് താഴ്‌ത്തുന്നതിനിടയിൽ ലോറി പിന്നോട്ടുരുണ്ടു; പതിച്ചത് 40 അടിയിലേറെ ആഴത്തിലുള്ള ക്വാറിയിൽ വെള്ളക്കെട്ടിലേക്ക്; സൈഡ് ഗ്ലാസ് പൊട്ടിച്ച് സാഹസികമായി രക്ഷപ്പെട്ട് ഡ്രൈവർ
പുത്തൂർ : ക്വാറിയിലെ വെള്ളക്കെട്ടിലേക്കു ടിപ്പർ ലോറി മറിഞ്ഞു.ഡ്രൈവർ പരുക്കേറ്റെങ്കിലും സാഹസികമായി രക്ഷപ്പെട്ടു. വെണ്ടാർ ചാപ്ര പാറ ക്വാറിയിൽ ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു സംഭവം.
പുതുതായി പാറ പൊട്ടിക്കാനുള്ള ഭാഗത്തെ മണ്ണു നീക്കം ചെയ്തു പഴയ കുഴിയിലേക്കു ഇടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മണ്ണു തട്ടിയ ശേഷം ടിപ്പ് താഴ്‌ത്തുന്നതിനിടയിൽ ലോറി പിന്നോട്ടുരുണ്ട് കുഴിയിലേക്കു വീഴുകയായിരുന്നു.40 അടിയിലേറെ ആഴത്തിലേക്കാണ് ലോറി വീണത്.
ഇവിടെ ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗമാണ്. ഉള്ളിൽ കുടുങ്ങിയ അനിൽ ലോറിയുടെ സൈഡ് ഗ്ലാസ് പൊട്ടിച്ചു പുറത്തു കടക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ ഇട്ടുകൊടുത്ത വടത്തിൽ പിടിച്ചാണ് കര കയറിയത്. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കൈക്കു സാരമായി പരുക്കേറ്റ ഡ്രൈവർ കരീപ്ര പ്ലാക്കോട് സ്വദേശി അനിൽകുമാറിനെ (42) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്വാറി ഉടമയുടെ തന്നെ 2 ലോറികളാണ് ഇവിടെ മണ്ണു നീക്കം ചെയ്തു കൊണ്ടിരുന്നത്. അതിൽ ഒന്നാണ് കുഴിയിലേക്കു മറിഞ്ഞത്.




