- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തപരിശോധന കഴിഞ്ഞ് മടങ്ങും വഴി എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ സ്വര്‍ണമാല വഴിയില്‍ നഷ്ടമായി; റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്‍പ്പിച്ചു
റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്‍പ്പിച്ചു
പത്തനംതിട്ട: ചന്ദനപ്പള്ളി ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രെസ് കോഴഞ്ചേരി കൊടുവന്തറയില്‍ ആനി കെ തോമസിന്റെ നഷ്ടപ്പെട്ട 10 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പോലീസിന്റെ സാന്നിധ്യത്തില്‍ തിരികെ ഏല്‍പ്പിച്ചു. പത്തനംതിട്ടയിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് ശേഷം മടങ്ങുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം ആനി അറിഞ്ഞത്. തുടര്‍ന്ന്, ലാബിലെത്തി അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ ഗുരുമന്ദിരത്തിനടുത്ത് റോഡ് വക്കില്‍ കിടന്ന മാല 'ലോകനേത്രനിധി'യില്‍ ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന മല്ലശ്ശേരി പൗര്‍ണമി വീട്ടില്‍ സജിക്കാണ് ലഭിച്ചത്. ഇദ്ദേഹം മാല പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി എസ് എച്ച് ഓയെ ഏല്‍പ്പിച്ചു. ഗുരുമന്ദിരത്തിന് സമീപത്താണ് ലാബ് പ്രവര്‍ത്തിക്കുന്നത്. ആനി ലാബില്‍ തിരികെയെത്തി മാല നഷ്ടപ്പെട്ട കാര്യം പറഞ്ഞു, പരിസരത്തും റോഡിലുമൊക്കെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പിന്നീട്, ലാബില്‍ തനിക്ക് പരിചയമുള്ള ആളിനെ മാല കിട്ടിയ വിവരവും സ്റ്റേഷനില്‍ ഏല്‍പ്പിച്ച കാര്യവും സജി വിളിച്ചറിയിച്ചു. മാലയുടെ ഉടമ അവിടെ തിരക്കിയെത്തിയതിനെപ്പറ്റി സജിയോട് പറയുകയും, ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയും ചെയ്തു. ആനിയുടെ നമ്പരില്‍ പോലീസ് വിളിച്ച് വിവരം ധരിപ്പിക്കുകയും സ്റ്റേഷനിലെത്താന്‍ ഇരുവരോടും ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഉടമ സ്റ്റേഷനിലെത്തി മാല സജിയില്‍ നിന്നും ഏറ്റുവാങ്ങി.