കൊച്ചി: കെഎസ്ആർടിസി യുടെ ലോ ഫ്ലോർ ബസിന് തീപിടിച്ചു. കൊച്ചി ചിറ്റൂർ റോഡിലാണ് സംഭവം നടന്നത്. ബസ് പൂർണമായും കത്തി നശിച്ചതായിട്ടാണ് വിവരങ്ങൾ ലഭിക്കുന്നത്. ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. 21 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയം.

ഇന്ന് ഉച്ചയ്ക്കാണ് ബസിന് തീപിടിച്ചത്. ഓട്ടത്തിനിടെ ഫയര്‍ അലാം ലഭിച്ചതിനാല്‍ ഡ്രൈവര്‍ റോഡ് വശത്തേക്ക് വാഹനം ഒതുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിന്‍ഭാഗത്ത് തീ ആളിക്കത്തുകയായിരിന്നു.

അപകടം നടന്ന ഉടനെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പോലീസും സ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെടുകയും ചെയ്തു.