- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യമായി ആരോ..പറഞ്ഞ് കൊടുത്തതും തുടങ്ങിയ പരിശോധന; സ്പെഷ്യൽ സ്ക്വാഡിന്റെ വരവിൽ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; എൽപിജി സിലിണ്ടറുകളുടെ മറവിൽ നടക്കുന്നത്

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് എൽപിജി മേഖലയിലെ വെട്ടിപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ ഊർജ്ജിതമാക്കി.
ആറ്റിങ്ങലിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ കമ്പനികളുടെ ഗാർഹിക-വാണിജ്യ സിലിണ്ടറുകൾ ഉൾപ്പെടെ 600-ലധികം എണ്ണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ട് ഹോട്ടലുകളിൽ നിന്നായി അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാർഹിക സിലിണ്ടറുകൾ കണ്ടെത്തി.
ഏപ്രിൽ 10-ന് മതിയായ രേഖകളില്ലാതെ 50 വാണിജ്യ സിലിണ്ടറുകൾ കടത്തിയ വാഹനം പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത സിലിണ്ടറുകൾ ഗ്യാസ് മാറ്റി നിറയ്ക്കാനും നിയമവിരുദ്ധ വിൽപനയ്ക്കുമായി ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 1955-ലെ അവശ്യസാധന നിയമപ്രകാരവും എൽപിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ കരിഞ്ചന്ത തടയാൻ വരും ദിവസങ്ങളിൽ കേരളത്തിലുടനീളം പരിശോധനകൾ കൂടുതൽ ശക്തമാക്കും."
— മുഹമ്മദ് ഷഫീഖ്, സ്പെഷ്യൽ ഓഫീസർ (കേരള എൽപിജി വാർ റൂം)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് നിലവിൽ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ തുടർ അന്വേഷണത്തിനായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.


