- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായ നിയന്ത്രണം; പുതിയ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് എം ബി രാജേഷ്
തെരുവുനായ നിയന്ത്രണം; പുതിയ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: തെരുവുനായകളെ നിയന്ത്രിക്കുന്നതിന് പുതിയ എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. നിലവില്‍ 15 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
തദ്ദേശ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് തെരുവുനായ വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമത്തില്‍ അയവുവരുത്തിയാല്‍ മാത്രമേ പദ്ധതി ഫലപ്രദമാവുകയുള്ളു.
'എബിസി കേന്ദ്രത്തില്‍ തെരുവുനായെ വന്ധ്യംകരണം ചെയ്യണമെങ്കില്‍ അതിനായുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ ശീതികരിച്ചത് ആവേണ്ടതുണ്ട്. നിശ്ചിത വര്‍ഷത്തെ സേവന പരിചയമുള്ള ഡോക്ടറേയും ഇതിനായി ആവശ്യമാണ്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആറുദിവസം നായയെ സംരക്ഷിക്കണം. റഫ്രിജറേറ്റര്‍ വേണം തുടങ്ങിയവയാണ് ഇതിനായുള്ള നിബന്ധനകള്‍. ഈ നിയമങ്ങളില്‍ ഇളവു വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണം. ജനങ്ങളുടെ പ്രദേശികമായ എതിര്‍പ്പും പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു.'- സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.